യദുനന്ദനാ ശ്രീ ഗോപകുമാരാ
കൃഷ്ണാ...കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
യമുനാപുളിന വിഹാരി
നിൻ പാദതളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ
പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ
പുഷ്പങ്ങൾ അർപ്പിക്കുന്നു
യദുനന്ദനാ ശ്രീ ഗോപകുമാരാ
ആരുമില്ലെനിക്കിന്ന് അഭയത്തിനായ്
നിന്റെ അരവിന്ദനയനങ്ങൾ അല്ലാതെ
മനസ്സിന്റെ മുരളിയിൽ നിൻ നാമമല്ലാതെ
മറ്റൊന്നും ഇല്ലെനിക്കുരിയാടുവാൻ
കൃഷ്ണാ...കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
ആത്മാവിൽ കദനത്തിൻ അഗ്നിയുമായ് നിന്റെ
അരളിപ്പൂവിതൾ മേനി കൈ തൊഴുമ്പോൾ
ആരോരുമില്ലത്തൊരിവളെ നിൻ ചുണ്ടിലെ
മുരളിതൻ ഗാനത്തിൽ അലിയിക്കൂ
കൃഷ്ണാ...കൃഷ്ണാ...
യദുനന്ദനാ ശ്രീ ഗോപകുമാരാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yadunandanaa
Additional Info
ഗാനശാഖ: