ഞാനൊരു പൊന്മണിവീണയായ്

ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും
ഞാനൊരു മധുമയഗാനമായ് നീയാകും
വീണതൻ തന്ത്രിയിൽ ഒളിച്ചിരിക്കും
ഞാൻ ഒളിച്ചിരിക്കും
ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും

കാമ്യപദാവലി കോർത്തൊരു നിരുപമ
കാവ്യമായ് ഞാനിന്ന് മാറിയെങ്കിൽ
അധരപുടത്താൽ രാപ്പകൽ രാപ്പകൽ
അതിനെ ഞാനോമനിച്ചാസ്വദിക്കും
ഞാൻ ആസ്വദിക്കും
ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും

വാനപുഷ്പവനവീഥിയിൽ ഞാനൊരു
വാർമഴവില്ലായണഞ്ഞുവെങ്കിൽ
നീലമേഘമായ് അരികിലണഞ്ഞു നിൻ
തോളത്തു ഞാനെന്റെ ശിരസ്സു ചേർക്കും
എന്റെ ശിരസ്സു ചേർക്കും
ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും

പാർവണചന്ദ്രികതൻ മുറ്റത്തു ഞാനൊരു
പാതിരാപ്പൂവായ് മാറിയാലോ
ഞാനൊരു രജനീശലഭമായ് വന്നു നിൻ
പൂമിഴി ചുംബനം കൊണ്ടു മൂടും
ഞാനൊരു പൊന്മണിവീണയായ് മാറിയാൽ
പ്രാണസഖീ നീയെന്തു ചെയ്യും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanoru ponmani

Additional Info

അനുബന്ധവർത്തമാനം