മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക

മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക നീ
മയങ്ങി മയങ്ങിയാടൂ - മനോഹരീ കുണുങ്ങിക്കുണുങ്ങിയാടൂ
മലര്‍വനം തന്നിലെ കുളിരണികാറ്റു നീ
ഇളകിയിളകിയാടൂ ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങിയാടൂ...

ഹാ.. ആട്.. നൃത്തമാട്
ദാഹനീല മിഴിവിടര്‍ത്തി
മോഹഡാലിയ വിടര്‍ത്തിയാട്
നൃത്തമാട് - ആട് നൃത്തമാട്...

നലമേറും നിന്‍പാദ തളിരിലെ
നൂപുരങ്ങള്‍ മലയാളഭാഷതന്‍ മകുടങ്ങള്‍
ആ... ആ...
നിന്നംഗുലിയുടെ നിന്‍ പൂമിഴിയുടെ
മുദ്രകളില്‍ ഈ പ്രപഞ്ചം ഒതുങ്ങുന്നൂ
(മഞ്ഞല.. )

മാറിടമുലച്ചും മന്ദഹസിച്ചും
മണിവീണകളില്‍ സ്വരം പകര്‍ന്നും
ഒമര്‍ഖയ്യാമിന്റെ കാമുകി പോലെ
കാമവതി നീ നൃത്തമാടൂ...
ആടൂ നൃത്തമാടൂ...
ആടൂ നൃത്തമാടൂ...

മോഹത്തില്‍ വിടരും നിന്‍
പുഞ്ചിരി മലരിതളില്‍
മോദത്തിന്‍ ശലഭങ്ങള്‍ മധുരം നുകരുന്നൂ
പ്രണയിനി നീ പകരുക നീ
കരളില്‍ നിറയേ കവിതാലഹരി

മഞ്ഞലച്ചാര്‍ത്തിലെ മന്ദാരമല്ലിക നീ
മയങ്ങി മയങ്ങിയാടൂ - മനോഹരീ കുണുങ്ങിക്കുണുങ്ങിയാടൂ
മലര്‍വനം തന്നിലെ കുളിരണികാറ്റു നീ
ഇളകിയിളകിയാടൂ ചിലങ്കകള്‍ കിലുങ്ങിക്കിലുങ്ങിയാടൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjala charthile

Additional Info

അനുബന്ധവർത്തമാനം