കടലാഴും തിരഞ്ഞൊരു
(M)കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ
നിന്റെ തീരം തലോടുന്ന കാറ്റാണു ഞാൻ
(F)ഒഴുകി ഞാനും നിന്റെ തീരം
(M)കണ്ടു നിന്നെ നിന്റെ നേരിൽ
(F)നോവുകൾ സാഗരം തേടി.....യാത്രയായി..
(M)കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ
(F)തോണിയാടും നെഞ്ചിലാകെ
പെയ്തലിഞ്ഞു കൂടി മേഘം...
(M)ഏകയായോ നിന്റെ വാക്കും
മെല്ലെ വായോ പാട്ടുപോലെ..
(F)അകമൊരു നിലവിന്റെ താമര
അതിനൊരു പറയാ ചാരുത..
(M)തിരകളിലഴകിന്റെ നീർ ചുഴി
അറിയുകയാകാം നിൻ വിളി.....
(F)കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ
(M)നിന്റെ തീരം തലോടുന്ന കാറ്റാണു ഞാൻ
(F)ഒഴുകി ഞാനും നിന്റെ തീരം
(M)കണ്ടു നിന്നെ നിന്റെ നേരിൽ
(F)നോവുകൾ സാഗരം
(M)തേടി..യാത്രയായി..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kadalazhum thiranjoru
Additional Info
Year:
2022
ഗാനശാഖ: