ആരെയോ തേടിയലയുന്നു
ആരെയോ തേടിയലയുന്നു
ഈ സാഗരത്തിൻ അലകളിൽ
അങ്ങകലെ കണ്ണെത്താദൂരത്ത്..
സ്നേഹത്തിൻ മണി മുത്തുകൾ
എന്നിട്ടുമീ വഴി കാണാതെ പോയൊരു ഹൃദയനൊമ്പരങ്ങൾ...
ആരറിയുന്നു വേദനയാം ഉൾപ്പടർപ്പിൽ
യാത്ര തുടരുന്നു ഇളം മനസ്സിൽ
ഇളം മനസ്സിൽ...
വിധിയാം കലപ്പയിൽ
ചവിട്ടി മെതിക്കുന്നു
ശോഭയാർന്ന നിൻ ശരീരം
പിന്നിട്ട വഴികളിൽ തെളിയുന്നു നിൻ മുഖം
വിതുമ്പുന്ന ഹൃദയമോടെ
കാത്തു ഞാൻ നിൽക്കുന്നു..
നിർവൃതി നുകരുന്നോരൂനുഭൂതി
നിൻ അനുഭൂതി......
വഴിയറിയാതെ മങ്ങിയ വീഥിയിൽ
തണൽ പറ്റി നിൽക്കുന്നു ഞാൻ...
ഒരു മാത്ര എന്നിലേയ്ക്കെത്തുവാൻ
മടിക്കുന്നു.....
ക്ഷമിക്കുമെൻ സ്നേഹം നിനക്കായ് മാത്രം
മാറ്റിവെയ്കാമെന്റ് പോന്നോമനെ
എന്റെ പോന്നോമനെ...
ആരെയോ തേടിയലയുന്നു
ഈ സാഗരത്തിൻ അലകളിൽ
അങ്ങകലെ കണ്ണെത്താദൂരത്ത്..
സ്നേഹത്തിൻ മണി മുത്തുകൾ
എന്നിട്ടുമീ വഴി കാണാതെ പോയൊരു ഹൃദയനൊമ്പരങ്ങൾ...
ആരറിയുന്നു വേദനയാം ഉൾപ്പടർപ്പിൽ യാത്ര തുടരുന്നു ഇളം മനസ്സിൽ
ഇളം മനസ്സിൽ...