ഇനിയും നിൻ മൗനമെന്തേ
ഇനിയും നിൻ മൗനമെന്തേ ? വിരിയാനായ് ധ്യാനമെന്തേ ? ഇതളോരം തേൻ തുളുമ്പും പ്രണയകാലമായ്..
മലരേ നിൻ മന്ദഹാസം
മനതാരിൽ മാഘമാസം
മധുവൂറും പൂവിൻ വാസം
പ്രണയകാലമായ്..
നിന്നോമൽ മെയ്യിൽ മെല്ലെ മെല്ലെ വീശും
കിന്നാരത്തെന്നൽ പോലെ ഞാനും
പുലരി മഞ്ഞിൽ നിറയുമഴകിൽ
ഉണരുമോ നീ എന്നിൽ !
പൂവേ പൂവേ പൂവേ നീ എൻ കനവല്ലേ ?
പൂവേ പൂവേ പൂവേ നീയെൻ നിനവല്ലേ ?
അനുരാഗി നിൻ നെഞ്ചിലെ കനവായിരം കൊഞ്ചിയോ !
ചുണ്ടിൽ ചിരിയിതൾ ..
കണ്ണിൽ കവിതകൾ ..
കുന്നോളം മോഹം ഹൃദയവനിയിൽ
എന്നാളും കൂടും കുളിരായ് വിരിയൂ..
പൂവേ പൂവേ പൂവേ നീ എൻ കനവല്ലേ ?
പൂവേ പൂവേ പൂവേ നീയെൻ നിനവല്ലേ ?
നറുതിങ്കളിൻ ചന്ദനം
ഉഷ:സന്ധ്യതൻ കുങ്കുമം
മഴവിൽ താലിയും ..
വെയിലിൻ പുടവയും ..
ചേരുമ്പോൾ നീയെൻ പ്രമദവനിയിൽ
എന്നാളും നീയെൻ സഖിയായി വിരിയൂ..
പൂവേ പൂവേ പൂവേ നീ എൻ കനവല്ലേ ?
പൂവേ പൂവേ പൂവേ നീയെൻ നിനവല്ലേ ?
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Iniyum nin mounam enthe
Additional Info
Year:
2013
ഗാനശാഖ: