ഇതുവരെ ഞാന്‍ തിരയുകയായി

ഓ ഓ ഓ
ഇതുവരെ ഞാന്‍ തിരയുകയായി 
ഒരു മുഖം ഈ വിമൂകമാം വിജനതയില്‍
ഓര്‍മ്മയിലോ മറവിയിലോ
അനുപമമാമുഖം തെളിഞ്ഞതെങ്ങനെ
നിനവുകള്‍ പണ്ടു തന്ന കാമ്യരൂപമേ
പുതുമഴപോലെ മുന്നിലോടി വന്നു നീ
അരികിലായി അരികിലായി 
ഒരു മുകിലിന്റെ കോണില്‍ ഏക താരമായി 
നിറമിഴിയില്‍ കവിതയുമായി 
ഒരു തിരി പോലെ എന്നില്‍ നീ
നീ നിറവായി 
ഊ ..ഓ 
ഒരിക്കല്‍ക്കൂടി ഞാന്‍ പിറക്കാം നിന്‍ നിഴല്‍
പതിക്കും പാതയായി  പ്രണയാര്‍ദ്രമായഴകേ
ഒരിക്കല്‍ക്കൂടി ഞാന്‍ തളിര്‍ക്കും ചില്ലയായി 
നിവർ‌ത്താം ആര്‍ദ്രമാം തണലൊന്നു നിന്നരികേ
ഒരേയോരേ മോഹമായി ഒരേയോരേ ദാഹമായി 
നില്പു ഞാന്‍ നില്പു ഞാന്‍ എന്തിനോ ദൂരെ
ഓഹോ  ചിറകുകള്‍ തരും പ്രഭാതമേ
ഇനി വരികയായി ശലഭമായി 
കനവുകള്‍ തരും പ്രദോഷമേ
പുതു വാനമായിആശകൾ
അരികിലായി അരികിലായി
ഒരു മുകിലിന്റെ കോണില്‍ ഏക താരമായി
നിറമിഴിയില്‍ കവിതയുമായി
ഒരു തിരി പോലെ എന്നില്‍ നീ
നീ നിറവായി
ആ ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithuvare njan thirayukayayi