ചെന്തളിരേ ചഞ്ചലിതേ

ചെന്തളിരേ ചഞ്ചലിതേ
നിന്നരികില്‍ കാറ്റോ ഞാനോ
ചെഞ്ചൊടിയിൽ പുഞ്ചിരിയില്‍
ഇന്നലിയും ഞാനോ തേനോ
മഞ്ഞോ എൻ സിരയില്‍ ഒഴുകി
തീയോ എന്‍ ഉടലില്‍ ഉരുകി
പൂവോ എന്‍ വിരലില്‍ ഇടറി
മധുരമനമിതിൽ
(ചെന്തളിരേ ചഞ്ചലിതേ)

ഒന്നായൊന്നായി അലിയാന്‍
എല്ലാമെല്ലാം നുകരാന്‍
തീരം തഴുകാന്‍ നീളും തിരകള്‍ (2)
ശ്രുതി മുറുക്കി തംബുരു തേടി
തബല തേടീ വിരലുകള്‍
പുതിയൊരീണം സ്വരജതി ചേരും
പ്രണയരാഗം പാടുവാന്‍
ഇനി മറക്കാം ഇരവും പകലും
നെറുകെ സമയം ഇറ്റിറ്റായി  മാറും
(ചെന്തളിരേ ചഞ്ചലിതേ)
ഓ ..ഓ 
പൂഞ്ചായൽ വീണുലയും
കൺ‌പോളപ്പൂവടയും
ഈറന്‍ ദാഹം നിന്നെ പൊതിയും (2)
ഹരിതവനിയില്‍ പൊന്‍വെയിലായി
ഇടകലര്‍ന്നു നിരവുകൾ
നറുനിലാവിന്‍ മദഭരഗന്ധം
മനമറിഞ്ഞു വിവശമായി 
അതിനിഗൂഢം മേലാസകലം
പ്രണയം ഇനി തൂകൂ തൂകൂ നീ
(ചെന്തളിരേ ചഞ്ചലിതേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chenthalire chanchalithe

Additional Info

Year: 
2013

അനുബന്ധവർത്തമാനം