ഗുരുവായൂർ കേശവന്റെ
ഗുരുവായൂർ കേശവന്റെ ഭാവമോടെ ജാട കാട്ടും ബോറാ
കുഴിയാന പോലെയിപ്പോൾ കൊമ്പൊടിഞ്ഞ് മുഞ്ഞി കുത്തി വീണോ (2)
അമ്പാടിക്കണ്ണനോ തെമ്മാടിക്കുട്ടനോ
പാലാട്ടു കോമനോ ശൃംഗാരകാമനോ
അഴകിയ രാവണനാളൊരു കോമളൻ
വണങ്ങി നിൽക്കടീ കളത്തിൽ പാടടീ ഹേ യാ
(ഗുരുവായൂർ...)
ആണുങ്ങൾ വിസിലടിക്കും നാളു പോകാറായി
ആരെയും കമന്റടിക്കും കോളു തീരാറായി (2)
കാലം മാറി നിന്നേ ലീലകൾ തീരാറായി (2)
ശീലം നീ മാറ്റാതെ വിടുകയില്ലല്ലോ
മൂപ്പീന്നിൻ വയസ്സായി മുടിയെല്ലാം നരയായി
പല്ലെല്ലാം കൊഴിയാറായീ കോളേജിൽ പഠിച്ചേച്ച്
എ ബീ സീ ഡി ചൊല്ലീടാമോ എഴുത്തറിയാമോ
(ഗുരുവായൂർ...)
അയ്യോടീ ആണിവനോ എനിക്ക് സന്ദേഹം
അപ്പൂപ്പൻ താടി പോലെ രോമ സൗഭാഗ്യം (2)
വളിഞ്ഞ മോങ്ങല്ലേ മുഖം നീ കാട്ടല്ലേ
പെണ്ണെന്ന് കേട്ടാലേ നടുക്കമെന്താണു
പറയില്ലൊരു കുടുമ്മ കെട്ടീ മുല്ലപ്പൂ തിരുകി വെച്ച്
കണ്ണാടി വഴയലിട്ട് പൊന്നമ്മോ തളകളിട്ട
അയ്യോ പെണ്ണേ തയ്യൽ പാവം കാറ്റു പോയാലോ
(ഗുരുവായൂർ...)