പൂച്ച മിണ്ടാപ്പൂച്ച
Music:
Lyricist:
Film/album:
പൂച്ച മിണ്ടാപ്പൂച്ച കലം തട്ടിയുടച്ചേ
പാത്തിരുന്ന് ഞങ്ങളത് കണ്ടു പിടിച്ചേ (2)
അടുത്തത് കല്യാണം ഹണിമൂൺ സഞ്ചാരം (2)
അഷ്ടപദീ ലീലകൾ തൻ ഹരോ ഹരോ ഹര
(പൂച്ച മിണ്ടാപ്പൂച്ച...)
വാരിയെല്ലിവൾ പീസുപീസായ് ഊരിയെടുത്തേ
ഏട്ടൻ വായ പൊത്തി വളഞ്ഞു കുത്തി നിന്നു കൊടുത്തേ (2)
തലയിണ മന്ത്രങ്ങളെ അനുദിനമോതുമ്പോൾ (2)
പാസു പിടിക്കും നാത്തൂന്മാരെ കൈയിലെടുത്തോണം
ഇവൾക്കുമിനി ഒരു വനെ നീ കണ്ടു വെച്ചോണം
(പൂച്ച മിണ്ടാപ്പൂച്ച...)
ജോറായി അലങ്കരിച്ച് മിടുക്കിയാക്കട്ടേ
തീരോം നോക്കി നോക്കി കൊതി പിടിക്കട്ടെ (2)
നാണം കൊള്ളാനല്ല നഖമുന തിന്നാനല്ല (2)
നെഞ്ചിൽ തുടിപ്പും മെയ്ത്തരിപ്പും തമ്മിൽ പകർന്നാട്ടെ
പത്താമത്തെ മാസമിനി കൂവാ കൂവാ കൂവാ
(പൂച്ച മിണ്ടാപ്പൂച്ച...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poocha mindapoocha
Additional Info
ഗാനശാഖ: