രാഗസന്ധ്യാ മഞ്ഞല

 

രാഗസന്ധ്യാ മഞ്ഞല ഹൊഹൊ ഹോഹോ ഹൊഹൊ ഹോഹോ
രാസലോലാ ചഞ്ചല അഹഹാഹാ അഹഹാഹാ
രാഗസന്ധ്യാ മഞ്ഞല രാസലോലാ ചഞ്ചല
ഇളംതളിർ കവിളുകളിൽ.. ഒരു കുളിരല അമൃതകല (2)
കരയും തിരയും ഇണ ചേരുന്നു
കരളും കനവും ശ്രുതി പാടുന്നു
കവിതവിരിയും ഇനിയാ പരിസരം ഹേമന്തകാലം
ഇതളിനിതളിലരിയ പരിമളം ഹേമന്തകാലം
രാഗസന്ധ്യാ മഞ്ഞല രാസലോലാ ചഞ്ചല
ആ.... ആ..... ആ....    ഈ മൗനഗാനത്തിൻ തേരൊലി
ആനന്ദമേളത്തിൻ പൂവിളി (2)
മദംതരും മധുരിമയിൽ സുഖംവരും മണവറയിൽ ദേവീ
വിടർത്തണോ നിന്നെ ഉണർത്തണോ
മെയ്യിൽ പടർത്തണോ (വിടർത്തണോ.. )
ചിറകുകളണിയും ചിരിയിൽ
ഹിമകണിയുതിരും മൊഴിയിൽ (2)
രാഗസന്ധ്യാ മഞ്ഞല രാസലോലാ ചഞ്ചല

പൂമുത്തു പൊഴിക്കുന്ന പ്രായമോ
പൂവമ്പു തൊടുക്കുന്ന ദാഹമോ (2)
മുളംകുടിൽ കനവുകളിൽ
സുഖംതരും ലഹരികളീൽ  ദേവീ
മയക്കണോ നിന്നെ ഇണക്കണോ
തന്തി മുറുക്കണോ (മയക്കണോ.. )
ചിറകുകളണിയും ചിരിയിൽ
ഹിമകണിയുതിരും മൊഴിയിൽ (2)
(രാഗസന്ധ്യാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ragasandya manjala

Additional Info

അനുബന്ധവർത്തമാനം