ഗോപുരക്കിളിവാതിലിൽ നിൻ

ആ.......
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ
ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം
എന്നും സാധകം ഞാന്‍ ചെയ്തു വച്ച പ്രേമസംഗീതം - 
പ്രേമസംഗീതം
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ

മന്ദിരത്തിന്‍ മണിവിളക്കുകള്‍ കണ്‍തുറന്നില്ല
രാഗതന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല
പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ

കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നൈവേദ്യം
പൊന്‍കിനാവാല്‍ ഞാന്‍ നടത്താം എന്റെ സല്‍ക്കാരം
ഞാനൊരുക്കും പ്രണയസുധാ പാനപാത്രങ്ങള്‍
പ്രാണസഖീ പ്രാണസഖീ സ്വീകരിച്ചാലും
പ്രാണസഖീ പ്രാണസഖീ സ്വീകരിച്ചാലും
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.8
Average: 7.8 (5 votes)
Gopurakkili vaathilil

Additional Info

Year: 
1969

അനുബന്ധവർത്തമാനം