എവിടെയാ മോഹത്തിൻ

ഉം..ഉം..ഉം..
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്രനാൾ കരയുമീ കളിവീട്ടിൽ
ജീവിതമാകുമീ കളിവീട്ടിൽ
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

യാത്രക്കിടയിൽ കണ്ടു ചിരിച്ചൂ
ചിരിയുടെ ചില്ലയിൽ ചുംബനം പൂത്തു
ആലിംഗനത്തിൽ പടികൾ പടർന്നൂ
ആശകളവയിൽ പൂക്കളായ് വിടർന്നൂ
കൊഴിയും പൂക്കളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേർപിരിയാം
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

പ്രാർഥന കേട്ടു പ്രാണനുണർന്നൂ
ഹൃദയസ്പന്ദം സ്വരമായലിഞ്ഞൂ
കാരുണ്യത്തിൻ പൂജാമുറിയിൽ
തങ്കവിളക്കായ് പ്രണയം ജ്വലിച്ചു
അണയും തിരികളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേർപിരിയാം
എവിടെയാ മോഹത്തിൻ മയില്പീലികൾ
എവിടെയാ സ്വപ്നത്തിൻ വളപ്പൊട്ടുകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
evideya mohathin

Additional Info

അനുബന്ധവർത്തമാനം