ഉറക്കുപാട്ടിന്നുടുക്കു കൊട്ടി

ഉറക്കുപാട്ടിന്നുടുക്കു കൊട്ടി
ഓമനപ്പൂന്തെന്നൽ
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകൻ പൗർണ്ണമി പൗർണ്ണമി (ഉറക്കു...)

ധനുമാസക്കുളിരിലെൻ ജാലകത്തിരശ്ശീല
ഇളം കാറ്റിൻ കളി കണ്ടു തലയുയർത്തീ
മമ കേളീ ശയനത്തിൻ നിഴലിലെ പൂച്ചട്ടി
ഒരു പുത്തൻ പൂ വിടർത്തി മണം പരത്തി (ഉറക്കു...)

അനുരാഗവിരൽ കൊണ്ടീ മലർനുള്ളിയെടുത്തെന്റെ
ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കിൽ
ഒരു വരം നേടിയെങ്കിൽ വിടരുമെൻ സ്വപ്നമാകെ
ഉറക്കു പാട്ടായതിനെ തഴുകിയെങ്കിൽ (ഉറക്കു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urakku Paattin

Additional Info

അനുബന്ധവർത്തമാനം