ഏതോ യാമങ്ങളിൽ

ഏതോ യാമങ്ങളിൽ 
ഓർക്കാ നേരങ്ങളിൽ
ഒരു പൂവിൻ മണമായി 
തഴുകീ നീ ഉയിരാകെ 
അറിയാതുണർന്നു പോയ് ജീവനേ
എന്നിൽ നിന്നും നിറയുകയായ് തോഴീ 
പ്രണയമാം മധുരം 
ഉള്ളിന്നുള്ളിൽ പിടയുകയായ് മൂകം 
ഹൃദയമാം ശലഭം 

വാടാതെ നിൽക്കുവാൻ 
തൂമഞ്ഞായ് വീണു ഞാൻ 
തീവേനൽ കൊള്ളുമിതളിൽ നനവായ് 
നീ നീറും ഓർമ്മതൻ 
താഴ്വാരം തേടി ഞാൻ 
നീരോളം പോലവേ കുളിരായ് 
കുളിരായ്...
രാവിനൊളി തെന്നലായ്
നീ അണയവേ 
താനെ വിടരുന്നു ഞാൻ 
ജാലകമായി* 
പ്രണയാർദ്രയായ് ഞാനീ കിനാവിൽ 
ചായും വെൺമേഘമായ്

എന്നിൽ നിന്നും നിറയുകയായ് തോഴീ 
പ്രണയമാം മധുരം 
ഉള്ളിന്നുള്ളിൽ പിടയുകയായ് മൂകം 
ഹൃദയമാം ശലഭം 
ഏതോ യാമങ്ങളിൽ 
ഓർക്കാ നേരങ്ങളിൽ
ഒരു പൂവിൻ മണമായി 
തഴുകീ നീ ഉയിരാകെ 
അറിയാതുണർന്നു പോയ് ജീവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho yamangalil

Additional Info

Year: 
2024

അനുബന്ധവർത്തമാനം