ഈറൻമുകിൽ മഷിയാലെ

ഈറൻമുകിൽ മഷിയാലെ നീ
എഴുതും മിഴിയിൽ...
തോരാത്തനിൻ മിഴിനീരിനാൽ മറയും ചിരിയിൽ...

നീളേ...നിലാവൂർന്നുവീഴുന്ന തീരങ്ങളിൽ...
ആരേ...
നിഴലറിയാതെ തിരയുന്നതാരേ...

കനൽവീണ വഴിയാകെ നീ താനേ പോകുന്നുവോ...
കടലേഴുമൊരുതോണിയിൽ 
താനേ തുഴയുന്നുവോ...

                     (ഈറൻമുകിൽ)

ഇരുൾപാതകടന്നേറെ
പൊരുൾതേടിഅലഞ്ഞേറെ 
ദൂരെ...
വെയിൽചില്ല കടന്നേറെ തണൽ തേടി
അലഞ്ഞേറെ ദൂരെ...

ഒഴുകുന്നു നിറയാതെ
പുഴപോലെമൂകനഗരം
പിരിയുന്നു പറയാതെ
എരിയുന്നോരേകതാരം (2)

                    (ഈറൻമുകിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eeran mukil mazhiyale