ഈന്തോല

ഉം..ഉം....ഈന്തോല ...ഉം ഈന്തോല...
 
ഈന്തോല നിന്നു തുടിക്കണ്‌ ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്‌
നേരം വെളുക്കുമ്പോൾ കല്യാണം...
നേരം വെളുക്കുമ്പോൾ കല്യാണം...
ഈന്തോല നിന്നു തുടിക്കണ്‌ ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്‌
നേരം വെളുക്കുമ്പോൾ കല്യാണം...
നേരം വെളുക്കുമ്പോൾ കല്യാണം...

മലരുകളേ വിടരുക വേഗം..പൂക്കാലമായ് ..ആ
ഈന്തോല...ഈന്തോല അങ്ങനെ
ഈന്തോല നിന്നു തുടിക്കണ്‌ ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്‌
നേരം വെളുക്കുമ്പോൾ കല്യാണം...
നേരം വെളുക്കുമ്പോൾ കല്യാണം...

ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്
ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെതെന്താണ്
തകിലുകളാൽ ഒച്ചകൂട്ടി വരാനാളുകൾ ഒത്തുകൂടി
പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ...
ഈന്തോല...ഈന്തോല അങ്ങനെ
ഈന്തോല നിന്നു തുടിക്കണ്‌ ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്‌
നേരം വെളുക്കുമ്പോൾ കല്യാണം...
നേരം വെളുക്കുമ്പോൾ കല്യാണം...

വഴിനീളെ കാത്തുനിൽക്കും..
കാക്കപ്പൂവിന് കിന്നാരം..കാക്കപ്പൂവിന് കിന്നാരം..
മലമേലെ പാട്ടുപാടും കുയിലിനെന്തേ കിന്നാരം
ആ ..കുയിലിനെന്തേ കിന്നാരം..
പൊന്നലുക്ക് ചേലചുറ്റി അരയിലൊരു മണികിലുക്കി
പുതുനാരി പെണ്ണിറങ്ങി കല്യാണമായി..
ഈന്തോല ...ഈന്തോല അങ്ങനെ...
ഈന്തോല നിന്നു തുടിക്കണ്‌ ..
പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തിജ്വലിക്കണ്‌
നേരം വെളുക്കുമ്പോൾ കല്യാണം...
നേരം വെളുക്കുമ്പോൾ കല്യാണം...
നേരം വെളുക്കുമ്പോൾ കല്യാണം...

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eenthola

Additional Info

Year: 
2019

അനുബന്ധവർത്തമാനം

ഈന്തോലപ്പാട്ടിന്റെ പിൻവഴി

അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിലെ‌ ഈന്തോല എന്ന ട്രഡിഷണൽ ഗാനം ശരിയ്ക്കും 50 - 52 വർഷം മുമ്പ് ടി.ദാമോദരൻ മാഷ് എഴുതി, സംഗീതം നൽകി പാടിയ പാട്ടാണ്. ആ സിനിമ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ആ പാട്ട് ഒരു എഫ്. എമ്മിൽ കേട്ട മാഷിന്റെ മകൾ ദീദി അക്കാര്യം സംഗീത സംവിധായകനെയും സിനിമയുടെ സംവിധായകനെയും അറിയിച്ചതിനെ തുടർന്ന് ദാമോദരൻ മാസ്റ്റർക്ക് സമർപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് പോലും . അക്കാലത്ത് നാടകകൃത്തും നടനും  സംവിധായകനുമായിരുന്ന  ദാമോദരൻ  മാഷ് തന്റെ സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനമായി റിക്കോഡ് ചെയ്ത് ഇറക്കിയ പാട്ടാണ് അത്. അതിന്റെ റിക്കോഡ് കാലങ്ങളോളം മാഷിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ആ കുടുംബം ഇപ്പോഴും മീഞ്ചന്തയിൽ ഉണ്ട്. ദമ്പതിമാരിൽ ഒരാൾ മരിച്ചു. കോഴിക്കോട്ടെ പഴയ നാടക സംഘങ്ങളിൽ പോപ്പുലർ ആയ ഇന്തോലപ്പാട്ട് അവർ വഴിയാണ് സിനിമയിലേക്ക് ഒഴുകി എത്തിയത്. മിഥുൻ മാന്വൽ തോമസുമായാണ് അന്ന് മാഷിന്റെ മകൾ സംസാരിചിരുന്നത്. മരണാന്തരം മാഷിന്റെ ഒരു പേര് ഒരു സിനിമക്കൊപ്പം വരുന്നത് കാട്ടൂർക്കടവ് തുടങ്ങുമ്പോഴാണ്. കടപ്പാട് : പ്രേംചന്ദ്
ചേർത്തതു്: m3db