ചേർത്തതു് m3db സമയം
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിലെ ഈന്തോല എന്ന ട്രഡിഷണൽ ഗാനം ശരിയ്ക്കും 50 - 52 വർഷം മുമ്പ് ടി.ദാമോദരൻ മാഷ് എഴുതി, സംഗീതം നൽകി പാടിയ പാട്ടാണ്. ആ സിനിമ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ആ പാട്ട് ഒരു എഫ്. എമ്മിൽ കേട്ട മാഷിന്റെ മകൾ ദീദി അക്കാര്യം സംഗീത സംവിധായകനെയും സിനിമയുടെ സംവിധായകനെയും അറിയിച്ചതിനെ തുടർന്ന് ദാമോദരൻ മാസ്റ്റർക്ക് സമർപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് പോലും .
അക്കാലത്ത് നാടകകൃത്തും നടനും സംവിധായകനുമായിരുന്ന ദാമോദരൻ മാഷ് തന്റെ സുഹൃത്തിന്റെ വിവാഹത്തിന് സമ്മാനമായി റിക്കോഡ് ചെയ്ത് ഇറക്കിയ പാട്ടാണ് അത്. അതിന്റെ റിക്കോഡ് കാലങ്ങളോളം മാഷിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ആ കുടുംബം ഇപ്പോഴും മീഞ്ചന്തയിൽ ഉണ്ട്. ദമ്പതിമാരിൽ ഒരാൾ മരിച്ചു. കോഴിക്കോട്ടെ പഴയ നാടക സംഘങ്ങളിൽ പോപ്പുലർ ആയ ഇന്തോലപ്പാട്ട് അവർ വഴിയാണ് സിനിമയിലേക്ക് ഒഴുകി എത്തിയത്. മിഥുൻ മാന്വൽ തോമസുമായാണ് അന്ന് മാഷിന്റെ മകൾ സംസാരിചിരുന്നത്. മരണാന്തരം മാഷിന്റെ ഒരു പേര് ഒരു സിനിമക്കൊപ്പം വരുന്നത് കാട്ടൂർക്കടവ് തുടങ്ങുമ്പോഴാണ്.
കടപ്പാട് : പ്രേംചന്ദ്