ചിരമഭയമീ ഭവനം

ചിരമഭയമീ ഭവനം..ഭവനം
ഭുവനഹൃദയം അലിയും സകലം
ആരാരിലും ഏതൂരിലും
പുകയും അതിൻ സ്മൃതിയാം കനൽ
അകലങ്ങളിൽ അലയുമ്പോഴും
അതു സാന്ത്വനം
ചിരമഭയമീ ഭവനം..ഭവനം
ഭുവനഹൃദയം..ഹൃദയം

മധുരനാൾകളും മുറിവിടങ്ങളും
നിഴൽകളായ്
ചിലർ കൊഴിഞ്ഞതും ചിലതു പൂത്തതും
തൊടികളായ്
പൂതേടി രാപ്പകൽകളിൽ അലയൂ 
കിനാവേ
ഹൃദയാലയ ചെറുതേൻ* നിറവോളം
ചിരമഭയമീ ഭവനം ഭവനം
ഭുവനഹൃദയം..ഹൃദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiramabhayamee bhavanam

Additional Info

Year: 
2021
Orchestra: 
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
പെർക്കഷൻ
യുക്കുലേലി