ചേലൊത്ത പുതുമാരനൊരുങ്ങി
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ (2)
കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ
കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ..
മഞ്ഞിന്റെ തട്ടമിട്ടാകാശം പൂകുന്ന
വെൺതിങ്കൾപൂവല്ലേ.. നീയ്
വിണ്ണിൽ നിന്നാദ്യമായ് മണ്ണിലണഞ്ഞൊരു
മാണിക്യക്കല്ലല്ലേ
തനതന്ത താനാനെ.. തനതന്ത താനാനെ
തന്തന്ത താനാനെ.. (2)
മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ
മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ
പൂമാരൻ ബഷീറിനെ കനവുകണ്ടേ
പൂമാരൻ ബഷീറിനെ കനവുകണ്ടേ
കണ്മണിയിന്നൊരു പൊന്മണിയായി
പുഞ്ചിരികൊണ്ടൊരു വീരണിയായി
മിഴിക്കുള്ളിൽ കിനാവുകൾ മിന്നിമറഞ്ഞല്ലോ
പുതുക്കത്തിനൊരുക്കവുമായല്ലോ (2)
മൊഞ്ചത്തി റസിയാന്റെ മനം തെളിഞ്ഞേ
വമ്പത്തി കൊതിച്ചപോൽ മംഗല്യം വന്നേ (2)
എല്ലാ റഹ്മത്തും നിനക്കുനേരെ
എന്നും പടച്ചവനരുളും മോളേ.. (2)
എല്ലാ സുബർക്കവും നിനക്കുവേണ്ടീ
എന്നും പടച്ചവൻ തുറക്കും മോളേ (2)
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ (2)
കൽക്കണ്ട കനിയുമായ് ഖൽബുതുറന്ന പുതുമണവാളൻ
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ
നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ..
തനതന്താ താനാതന്ത.. താനാതന്തിന്നേ
തനതന്താ താനാതന്ത.. താനാതന്തിന്നേ
തനതന്താ താനാതന്ത.. താനാതന്തിന്നേ
തനതന്താ താനാതന്ത.. താനാതന്തിന്നേ