ഇന്നും മണ്ണിൽ

 

ഇന്നും മണ്ണിൽ കുരുക്ഷേത്ര യുദ്ധം ഉള്ളിൽ
അടുത്തവർ തമ്മിൽ തമ്മിൽ ശരം എയ്യവെ
നടുങ്ങുന്നു നോവും മനഃസ്സാക്ഷികൾ
നനയുന്നു നേരിൻ മിഴിത്താരകൾ
(ഇന്നും മണ്ണിൽ.....)

ഇരുമ്പഴിക്കുള്ളിൽ വിമൂകമായ്‌ തേങ്ങി
ഹൃദയങ്ങൾ കേഴും നേരം ഭൂമിയിൽ
എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ
എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ
സത്യം മുറിവേറ്റ കിളിയാകും വേളയിൽ
(ഇന്നും മണ്ണിൽ.....)

നിണം തൊടും മണ്ണിൽ നിരായുധർ നിൽപ്പൂ
മനസിന്റെ തൂക്കം നോക്കും നീതിയും
ധർമ്മം തോറ്റു പുണ്യം മാഞ്ഞു
ധർമ്മം തോറ്റു പുണ്യം മാഞ്ഞു
മുന്നിൽ വിധി വന്നു വിളയാടും വേളയിൽ
(ഇന്നും മണ്ണിൽ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innum Mannil