ആരംഭം മധുപാത്രങ്ങളിൽ

 

ആരംഭം മധുപാത്രങ്ങളിൽ
ആനന്ദം നഗ്ന ഗാത്രങ്ങളിൽ
നീലിക്കും അജ്ഞാത യാമങ്ങളിൽ
എൻ മെയ്യിൽ മീട്ടൂ രാഗങ്ങൾ നീ
സായൂജ്യസംഗീത മാലങ്ങളിൽ
എൻ നെഞ്ചിൽ ചേർക്കൂ താളങ്ങൾ നീ
എൻ നെഞ്ചിൽ ചേർക്കൂ താളങ്ങൾ നീ
(ആരംഭം...)

എന്റെ താരുണ്യ മോഹങ്ങൾ തീർക്കും പുഷ്പ തല്പങ്ങളിൽ
ഇന്നു രാത്രിയെൻ കാമുകനാരോ നൂറു ബിംബങ്ങളിൽ
കാമ വില്ലിന്റെ ഞാനോലി കേൾക്കും ശ്യാമതീരങ്ങളിൽ
സ്വർഗ്ഗങ്ങൾ രചിക്കുവാൻ സ്വപ്നങ്ങൾ വിരിക്കുവാൻ
എൻ മെയ്യിൽ മീട്ടും രാഗങ്ങൾ നീ
(ആരംഭം...)

എന്റെ ലജ്ജ തൻ ആടകൾ വീണു സ്വപ്ന പീഠങ്ങളിൽ
ഇന്നെനിക്കുള്ള ഗന്ധർവനാരോ പാന്ത നിമിഷങ്ങളിൽ
രോമഹർഷങ്ങൾ തീർത്തേതോ നില്പൂ മദനയാഗങ്ങളിൽ
ദാഹങ്ങൾ കെടുത്തുവാൻ ഭാരങ്ങൾ കുറയ്ക്കുവാൻ
എൻ നെഞ്ചിൽ ചേർക്കൂ താളങ്ങൾ നീ
(ആരംഭം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarambham Madhupathrangalil