ചാവുമണി ചാക്കാലമണി
കര്‍ത്താവേ പ്രാര്‍ത്ഥനമണിയാണല്ലോ ഈ കേള്‍ക്കണത്...
എടോ ഒന്നു കുരിശുവരയെടോ ചെല്ലയ്യാ..ഹ..ഹ..ഹ..ഹ...
ചാവുമണി ചാക്കാലമണിയിത്
കാലമണി പടുകാലമണിയിത്
നന്മണി പൊന്‍മണി കണ്‍മണി
മണി മണി.....ണാം... (ചാവുമണി)
നമ്മുടെ ജീവിതമണി കാലക്ഷേപമണി
അടിയെടോ കപ്യാരേ...കപ്യാരേ...
കൈക്കാരന്‍ ചെറുത്താലും
ആരേലും തട്ടിയേച്ചും..(2)
ചത്തില്ലേല്‍ പിച്ചാത്തിക്ക്
കുത്തിമലര്‍ത്തിയേച്ചും
ജീവിതമണി കാലക്ഷേപമണി
അടിയെടോ കപ്യാരേ കപ്യാരേ
ഒന്നാം മണി കേട്ടാലോ
രണ്ടാം മണി കേട്ടാലോ
ഒന്നാം മണി രണ്ടാം മണി
മൂന്നാം മണി കേട്ടാലോ കുര്‍ബ്ബാന
കുര്‍ബ്ബാനമണിയ്ക്ക് നേരമുണ്ട്
സന്ധ്യാമണിയ്ക്കും നേരമുണ്ട്(2)
ചാവുമണിയ്ക്കോ നേരമില്ല
നേരുണ്ടെങ്കിലും ഏതുനേരത്തും
ഓര്‍ക്കാപ്പുറത്തു വന്നുവീഴും
(ചാവുമണി...)
മരണമണി കാത്തിരിക്കും ശവപ്പെട്ടിച്ചേട്ടാ
ഹ..എന്താടോ? ഒന്നു കാര്യം തുറന്നുപറ..
മരണമണി കാത്തിരിക്കും ശവപ്പെട്ടിച്ചേട്ടാ
പണിതീര്‍ത്ത് മുറിനിറയെ കുത്തിനിര്‍ത്തിയ
കുരിശുപെട്ടികള്‍ക്കുടയവനേ
ചാക്കാലയ്ക്കുറ്റവനേ..
ചേട്ടാ.. എന്തോ? ചേട്ടാ...എന്തോ?
ചേട്ടാ...ചാക്കാലയ്ക്കുറ്റവനേ..ഒരു
ശവപ്പെട്ടിയിലോട്ടൊന്നു കെടത്തിത്തരാമോ
ഓ... കെടത്തിത്തരാമോ...
എങ്കിലെന്റെ ചെല്ലയ്യാ..
എത്ര രക്ഷകിട്ടിയേനേടാ!
(ചാവുമണി...)