ചൈത്രനിലാവിന്റെ പൊൻപീലിയാൽ

 

ങൂം…….ആ.. ..ആ

ചൈത്രനിലാവിന്റെ പൊൻപീലിയാൽ

മഴവില്ല്ലിൻ നിറമേഴും ചാലിച്ച്

ആത്മാനുരാഗ തിരശ്ശീല നീർത്തി

നിൻ രൂപമെന്നും വരക്കും ഞാൻ വരക്കും ഞാൻ(ചൈത്രനിലാവിന്റെ..)

 

മിഴികളിൽ നീലാമ്പൽ വിടരും

കൂന്തലിൽ കാർമുകിൽ നിറമണിയും(2)

വസന്തം മേനിയിൽ അടിമുടിത്തളിർക്കും

കവിതയായ് എൻ മുന്നിൽ നീ തെളിയും

കവിതയായ് എൻ മുന്നിൽ നീ തെളിയും(ചൈത്രനിലാവിന്റെ..)

 

മൊഴികളിൽ അഭിലാഷമുണരും

സ്വപ്നങ്ങൾ ഹംസമായ് ദൂതു ചൊല്ലും

ആദ്യസമാഗമ മധുരാനുഭൂതിയിൽ

അറിയാതെ നാമൊന്നു ചേരും

അറിയാതെ നാമൊന്നു ചേരും(ചൈത്രനിലാവിന്റെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Chaithranilaavinte ponpeeliyaal