മംഗലപ്പാല പൂമണം

മംഗലപ്പാല പൂമണം
ദൂരെ ആവണിത്തേരിന്നാരവം (2)
താമരപ്പെണ്ണിന്‍ കൈകളില്‍
മഞ്ഞു പെയ്‌തുലയുന്ന കൗതുകം
കോടി മുല്ല പൂത്തുലഞ്ഞു
മാര്‍ഗഴിപ്പൂങ്കാവില്‍
മുറ്റത്തെ കന്നിത്തേന്‍മാവില്‍
പാടാന്‍ വന്നല്ലോ രാരിത്തത്തമ്മ (2)
താമരപ്പെണ്ണിന്‍ കൈകളില്‍
മഞ്ഞു പെയ്‌തുലയുന്ന കൗതുകം
മംഗലപ്പാല പൂമണം
ദൂരെ ആവണിത്തേരിന്നാരവം

മുത്തോളങ്ങള്‍ മുട്ടിത്തഴുകുന്ന തീരത്ത്
ഓരോ പൂവിലുമോടിക്കളിക്കുന്നു പൂത്തുമ്പി (2)
കൈനിറയെ കുപ്പിവള
ഉടുത്തൊരുങ്ങാന്‍ കോടിമുണ്ട്
ഒന്നിങ്ങുവന്നാലൊന്നിച്ചിരിക്കാലോ
കാണാക്കറുമ്പീ കാക്കത്തമ്പ്രാട്ടീ
താമരപ്പെണ്ണിന്‍ കൈകളില്‍
മഞ്ഞു പെയ്‌തുലയുന്ന കൗതുകം
മംഗലപ്പാല പൂമണം
ദൂരെ ആവണിത്തേരിന്നാരവം

പുന്നെല്ലിന്‍റെ പുത്തരിവച്ചു വിളമ്പാറായി
പുള്ളോന്‍പാട്ടിന് നാക്കില പൂക്കില തുള്ളാറായി (2)
ആറാടാന്‍ ആ‍മ്പല്‍ക്കുളം ആളലങ്കാരത്തിനാഭരണം
താലീപീലി കുന്നിമലഞ്ചെരുവില്‍
പുത്തന്‍ കിനാവിന്‍ ചന്ദനക്കൊട്ടാരം
താമരപ്പെണ്ണിന്‍ കൈകളില്‍
മഞ്ഞു പെയ്‌തുലയുന്ന കൗതുകം
മംഗലപ്പാല പൂമണം
ദൂരെ ആവണിത്തേരിന്നാരവം
മുറ്റത്തെ കന്നിത്തേന്‍മാവില്‍
പാടാന്‍ വന്നല്ലോ രാരിത്തത്തമ്മ (3)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mangalappala poomanam

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം