ആർദ്രമായ് ചന്ദ്രകളഭം

ആർദ്രമായ് ചന്ദ്രകളഭം പെയ്തയാമിനി
മഞ്ഞിളം തൂവൽ കുടഞ്ഞു
കുഞ്ഞിളം കിളികൾ മൊഴിഞ്ഞു
ഇതിലെ വരുമോ സ്നേഹമന്ദാകിനീ
ആർദ്രമായ് ചന്ദ്രകളഭം പെയ്തയാമിനി

മെല്ലെ ഒഴുകി തെന്നൽ
ഇതളൂർന്നുപോയി സ്വരങ്ങൾ
തരളമായി ഹൃദയം
മെല്ലെ ഒഴുകി തെന്നൽ
ഇതളൂർന്നുപോയി സ്വരങ്ങൾ
കളമുരളീ ഗാനം മധുരിതമായി
ഇനിയെന്തിനന്യയായ് നില്പൂ ദേവഗായികേ

ആർദ്രമായ് ചന്ദ്രകളഭം പെയ്തയാമിനി
മഞ്ഞിളം തൂവൽ കുടഞ്ഞു
കുഞ്ഞിളം കിളികൾ മൊഴിഞ്ഞു
ഇതിലെ വരുമോ സ്നേഹമന്ദാകിനീ
ആർദ്രമായ് ചന്ദ്രകളഭം പെയ്തയാമിനി

പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു
തഴുകി മാഞ്ഞു തിരകൾ
പെയ്തലിഞ്ഞു മൗനം മോഹാംബരം തെളിഞ്ഞു
വരവീണാ നാദം ശ്രുതിതരമായി
ഇനിയെന്തിനന്യയായി നില്പൂ രാഗദൂതികേ

ആർദ്രമായ് ചന്ദ്രകളഭം പെയ്തയാമിനി
മഞ്ഞിളം തൂവൽ കുടഞ്ഞു
കുഞ്ഞിളം കിളികൾ മൊഴിഞ്ഞു
ഇതിലെ വരുമോ സ്നേഹമന്ദാകിനീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
aardramayi chandrakalabham