ബ്രഹ്മനന്ദിനീ‍ സരസ്വതീ

ആ...
ബ്രഹ്മനന്ദിനീ സരസ്വതീ നാദ
ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ
ബ്രഹ്മനന്ദിനീ സരസ്വതീ നാദ
ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ
ബ്രഹ്മനന്ദിനീ...

മാഹേന്ദ്രനീലമണിപീഠ നിവാസിനി
മായാമകരന്ദ വാഗ് വിലാസിനി
കരധൃതകച്ഛപി ലളിതഗാനാമൃത
സുരകല്ലോലിനി കളഹംസ ലാളിനി
സുരകല്ലോലിനി കളഹംസ ലാളിനി
ബ്രഹ്മനന്ദിനീ സരസ്വതീ നാദ
ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ
ബ്രഹ്മനന്ദിനീ...

പ്രസീദദേവീ മംഗളദായിനീ
പ്രസീദ ത്രിഭുവന നിത്യതേജസ്വിനീ
പ്രസീതദേവി പ്രഭാവതി
കലാവതീ സരസ്വതീ
പ്രസീതദേവി പ്രഭാവതി
കലാവതീ സരസ്വതീ
ബ്രഹ്മനന്ദിനീ സരസ്വതീ നാദ
ബ്രഹ്മമന്ത്ര ബീജാക്ഷരരൂപിണീ
ബ്രഹ്മനന്ദിനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Brahma Nandini

Additional Info

അനുബന്ധവർത്തമാനം