മാലിനിതടമേ

മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..
മാധവീ മണ്ഡപനടയിൽ നീകണ്ടുവോ
മല്ലികാർജ്ജുനന്റെ പുഷ്പരഥം
എന്റെ മല്ലികാർജ്ജുനന്റെ പുഷ്പരഥം
മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..

ശരത്കാലപുഷ്പത്തിൻ
കുളിർത്തേൻ തുള്ളികൾ
ശകുന്തപ്പക്ഷികൾ തന്നു - ഇന്നും
ശകുന്തപ്പക്ഷികൾ തന്നു
അല്ലിത്താമര പിഞ്ചിളം തളിരുകൾ
അനസൂയ വിരിച്ചുതന്നൂ - കിടക്കാൻ
അസസൂയ വിരിച്ചു തന്നൂ
മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..

കളഭപ്പൂഞ്ചോലയിൽ നിലാവും തെന്നലും
കുളിച്ചുവന്നു പുണർന്നു
പനിനീർ തളിച്ചൂ വൽക്കലം നനച്ചു
മഞ്ഞിൽ മുക്കിയ രാമച്ചവിശറികൾ
മഞ്ഞിൽ മുക്കിയ രാമച്ചവിശറികൾ
മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malini Thadame

Additional Info

അനുബന്ധവർത്തമാനം