ബാലേ എടീ ബാലേ
ബാലേ എടീ ബാ..ലേ....
ഇത് ശാകുന്തളം ബാലേ
ഞാനോ ഇന്നു രാജാ ദുഷ്യന്തന്‍
ഹ ഹ ഹ ഹ
വന്നാലും വന്നാലും രാജാവേ
ഈ പര്‍ണ്ണാശ്രമത്തിലിരുന്നാലും(2)
കാനനവാസികള്‍ നല്‍കുന്ന
കാണിക്ക കണ്ടു തെളിഞ്ഞാലും
കണ്വമുനിയെങ്ങുപോയി......
എന്റെ കണ്ണേ ശകുന്തളാദേവീ
എന്നുള്ളം തിളയ്ക്കുന്ന ശബ്ദം
നീ തെല്ലും ശ്രവിച്ചില്ലയെന്നോ
തെല്ലും ശ്രവിച്ചില്ലയെന്നോ
കേള്‍ക്കാമതെങ്കിലും രാജാവേ ഞാന്‍
മാമുനിതന്നുടെ മോളല്ലേ....(2)
ആശ്രമചിന്തയ്ക്കെതിരായി പിന്നെ
ആണിനെ കാണുവാന്‍ പാടുണ്ടോ
ആണിനെ കാണുവാന്‍ പാടുണ്ടോ..
നിന്നെ ഞാന്‍ കെട്ടട്ടേ പെണ്ണേ..
എന്റെ രാജ്യം നിനക്കുള്ളതല്ലേ...
കെട്ടാമെങ്കില്‍ കെട്ടിക്കോളൂ...
കെട്ടാമെങ്കില്‍ കെട്ടിക്കോളൂ...
കൊട്ടും കുരവയും ഇല്ലാതെ...
നേരം കഴിഞ്ഞല്ലോ എന്റെ
നായാട്ടു തീര്‍ന്നല്ലോ.....
എന്റെ മോതിരം ചാര്‍ത്തു നീ ഞാന്‍
പോയിട്ടുവന്നീടാം..
ഞാന്‍ പോയിട്ടുവന്നീടാം...
നീ പോയ വഴിയില്‍ ദര്‍ഭകള്‍ പൂത്തു
ആശ്രമമാണെന്റെ വയറും വളര്‍ന്നു(2)
പേരിലെ ലിപികളുമെണ്ണി
മോതിരവും തേഞ്ഞു...ആര്യാ..
എന്നെ മറന്നുപോയെന്നോ?
ആരിവള്‍? ഒരു ഗര്‍ഭകലയായ് മുമ്പില്‍ നില്‍ക്കും
ആരിത്? നുകര്‍ന്നീല ഞാന്‍ എന്റെ മിഴിയാലും
എന്‍ കലം കുല... ഛായ്...
എന്‍ കുലം കലക്കുവാന്‍ വന്നൊരു കളങ്കമേ
നിന്നെ ഞാനറിയില്ലാ....