പാവകജ്വാല

പാവകജ്വാലകളുയരുന്നു ഒരു പകലിന്‍ ദേഹമെരിയുന്നു 

രാവിന്‍ കണ്ണുകള്‍ നിറയുന്നു രാക്കിളി തേങ്ങി തളരുന്നു  (2)

വേദന കൊള്ളുമനാഥ താരിന്‍  ഉള്ളിലെ മഞ്ഞിന്‍ കണിക വളര്‍ന്നു (2)

കണിമലര്‍  ചിന്തുകളെന്തി ഒരു മൃതു സ്പന്ദനമരുളീ 

പുല്‍ക്കുടിലില്‍ മറ്റൊരു പുലരിയണഞ്ഞു 

                                     പാവകജ്വാല

നാളെകള്‍ വീണ്ടും ഇന്നലെയാകും 

ഇന്നലെയോ പോയ്‌ ഇരുളില്‍ ലയിക്കും 

അവയുടെ നിഴലുകള്‍ നോക്കി 

കരയുവതെന്തിനു വെറുതേ

ഒരു ചിരിയില്‍ ഇന്നിനി മുഴുകൂ മനസ്സേ 

                                       പാവകജ്വാല

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paavakajwala

Additional Info

അനുബന്ധവർത്തമാനം