അത്തിപ്പൂവിൻ
അത്തിപ്പൂവിൻ അഴകൊക്കുന്നോളേ...
കത്തിപ്പായും മിഴി നോക്കുള്ളോളേ...
ഇതുവഴി ഇനി വരുമോ...
കരളിലെ ഇലക്കിളിയേ...
തരുന്നിതെന്നോമൽ ഹൃദയമന്ദാരം...
തരുന്നിതെന്നോമൽ ഹൃദയമന്ദാരം...
അത്തിപ്പൂവിൻ അഴകൊക്കുന്നോളേ...
കത്തിപ്പായും മിഴി നോക്കുള്ളോളേ...
രാവിൽ നിലാവേതോ ഗാനം
എഴുതുകയായ് മിഴിയിൽ...
താരം മിന്നാതെ നിന്നോരം...
മറയുകയായ് അഴകേ...
അലകടലും അരുവികളും...
ഇരുമിഴിയിൽ ഇണകളെന്നോ...
വിടർന്നു കണ്ണോരം ഹൃദയമന്ദാരം...
വിടർന്നു കണ്ണോരം ഹൃദയമന്ദാരം...
അത്തിപ്പൂവിൻ അഴകൊക്കുന്നോളേ...
കത്തിപ്പായും മിഴി നോക്കുള്ളോളേ...
വേനൽച്ചെരാതായ് നീ നീറി
പടരുകയാണുയിരിൽ...
തൂവൽപ്പിറാവായ് രാവേറെ
പിടയുകയായ് തനിയേ...
മുല്ലക്കൊടിയേ... ചില്ലത്തണലേ...
ഉള്ളം നിറയും...കള്ളച്ചിരിയേ...
തരുന്നിതെന്നോമൽ ഹൃദയമന്ദാരം...
തരുന്നിതെന്നോമൽ ഹൃദയമന്ദാരം...
അത്തിപ്പൂവിൻ അഴകൊക്കുന്നോളേ...
കത്തിപ്പായും മിഴി നോക്കുള്ളോളേ...
ഇതുവഴി ഇനി വരുമോ...
കരളിലെ ഇലക്കിളിയേ...
തരുന്നിതെന്നോമൽ ഹൃദയമന്ദാരം...
തരുന്നിതെന്നോമൽ ഹൃദയമന്ദാരം...