മലബാറി പെണ്ണേ

മലബാറിൻ മൊഞ്ചും വീറും
കൂടിച്ചേരും പെണ്ണ്‌...
നിളപോലെ നീളും കണ്ണ്...
അവളോടെനുള്ളിന്നുള്ളിൽ
പണ്ടേ ഉണ്ടേ കണ്ണ്...
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്..
നിശയാകെ ഞാൻ കാണും
കനവെല്ലാം അവളാണേ...
ഇശലായെൻ ചുണ്ടിൽ കത്തും
കൽക്കണ്ട തേനവളാണേ...
തനനാ നാനേ നാനാനേ...
തനനാ നാനേ നാനാനേ...
തനനാ നാനേ നാനാനേ...
തനനാ നാനേ നാനാനേ...
താനേ നാനേ നാ....
തനനാ നാനേ താനാനേ...
തനനാ നാനേ താനാനേ...
തനനാ നാനേ നാനാനേ...
തനനാ നാനേ നാനാനേ...
താനേ നാനേ നാ....

കാറ്റും... കശുമാവിൽ... 
കുറുകീടും പ്രാവും അറിയാതെ...
ഞാനെൻ... കരളോരം... 
ഇഴനെയ്തു മെല്ലേ പാട്ടിന്നുറുമാൽ... 
മോഹ പൊൻനൂലാളവളേ...
നെഞ്ചിൽ തുന്നി ഞാൻ...
ചെമ്മാനത്ത് താരങ്ങൾ
ചിമ്മിക്കത്തും ചില്ലേറിൽ...
മലബാറി പെണ്ണേ...
തനനാ നാനേ താനാനേ...
തനനാ നാനേ താനാനേ...
തനനാ നാനേ നാനാനേ...
തനനാ നാനേ നാനാനേ...
താനേ നാനേ നാ....

നാ.... നാ.... നാ രി നാ....
ഓരോ... നിമിഷത്തിൽ...
അവളോടുള്ളോതാൻ വെമ്പീ ഞാൻ... 
ചാരേ... അണയുമ്പോൾ...
മൊഴി ചൊല്ലും മുന്നേത്തന്നേ ചിരിയായ്.... 
തെന്നിപ്പോകും നീ അഴകേ...
പാടും പാട്ടിൽ ഞാൻ...
പെയ്തീടുന്നേ... എന്നിഷ്ടം
നീയാ കാതിൽ കേൾക്കാൻ...

മലബാറിൻ മൊഞ്ചും വീറും
കൂടിച്ചേരും പെണ്ണ്‌...
നിളപോലെ നീളും കണ്ണ്...
അവളോടെനുള്ളിന്നുള്ളിൽ
പണ്ടേ ഉണ്ടേ കണ്ണ്...
അത് ചൊല്ലാണ്ടുള്ളിൽ പുണ്ണ്..
നിശയാകെ ഞാൻ കാണും
കനവെല്ലാം അവളാണേ...
ഇശലായെൻ ചുണ്ടിൽ കത്തും
കൽക്കണ്ട തേനവളാണേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malabari Penne