ജിന്ന് ജിന്ന്
ജിന്ന് ജിന്ന്... ജിന്ന് ജിന്ന്....
അത്തറു വിക്കണ കാറ്റേ...
പല നാടും പായണ കാറ്റേ...
പറയാമോ എവിടേലും
നീയൊരു ജിന്നിനെ കണ്ടോ...
കണികാണണ കണ്ണില്...
പൂതി പെരുക്കണ...
പോലൊരു ജിന്നിനെ കണ്ടോ...
തുളുനാടൻ പൂങ്കാറ്റേ...
ജിന്ന് ജിന്ന്... ജിന്ന് ജിന്ന്....
മഴവെള്ളം തോർത്തണ റങ്കാ...
മനിതർക്കോ ചങ്കിനു ചങ്കാ...
വഴിവക്കിൽ നിക്കണ കണ്ടോ...
പുന്നാരം ചൊല്ലീ...
ഉളി പോലെ കൊത്തണ കണ്ണാ...
ഉടലാണേൽ മിന്നണ പെണ്ണാ...
ഇസ കോർത്ത് കെട്ടണ പാട്ട്..
പാടാതമ്പമ്പാ...
കടലാളണ ദിക്കില്... മാമല നാട്ടില്...
കണ്ടോ നീ കാറ്റേ...
ജിന്ന് ജിന്ന്... ജിന്ന് ജിന്ന്....
ആ....
സുര നിറയണ പീടിക വളവില്....
പാതിരാ നിലവില്..
മലയുടെ ചെരിവില്...
കഥയുണരുന്ന ചെറുപുഴ കടവില്...
മതിലിനു മറവില്...
പതുങ്ങണ കണ്ടോ....
വയലിന്റെ വരമ്പിൽ നടക്കണ കണ്ടോ...
ഇശലിന്റെ കൊലുസിട്ട് കറങ്ങണ കണ്ടോ...
മാതളപ്പഴത്തിന്റെ ചേലുള്ള
മുഖമൊന്നു കണ്ടോ പൂങ്കാറ്റേ...
മടി വേണ്ടിനി കാതില്...
ചൊല്ലുക നീയത്...
ചെല്ല തേങ്കാറ്റേ...
ജിന്ന് ജിന്ന്... ജിന്ന് ജിന്ന്....
അത്തറു വിക്കണ കാറ്റേ...
പല നാടും പായണ കാറ്റേ...
പറയാമോ എവിടേലും
നീയൊരു ജിന്നിനെ കണ്ടോ...
കണികാണണ കണ്ണില്...
പൂതി പെരുക്കണ...
പോലൊരു ജിന്നിനെ കണ്ടോ...
തുളുനാടൻ പൂങ്കാറ്റേ...
ജിന്ന് ജിന്ന്..