ഉടലോട് ഉയിരുപോൽ
ഉടലോട് ഉയിരുപോൽ...
മൊഴിയോട് പൊരുളുപോൽ...
പകലോട് വെയിലുപോൽ...
ഒന്നായി മാറി നാം...
ഉറവായെന്റെ നറുവനിയിൽ...
നിലാവായെന്റെ ഇരുളിമയിൽ...
നിറഞ്ഞേ തമ്മിലണുവണുവായ്...
ഇല്ലാതെ വയ്യ നീ ഇനീ...
ഉടലോട് ഉയിരുപോൽ...
മൊഴിയോട് പൊരുളുപോൽ...
പകലോട് വെയിലുപോൽ...
ഒന്നായി മാറി നാം...
പുഴകളോ... നിൻ മിഴികളോ...
ഇന്നെൻമോഹമതിനുള്ളിൽ അലയുകയായ്...
തെരുതെരേ... എൻ മനമിതാ...
നീയമ്മാനമാടുന്നു കണ്ണേ...
പ്രണയമൊരു തീയലയായ്...
ഉരുകുമതിലെ നദിയും...
പടരുമതു മായികമായ്...
ആത്മദാഹമോടിതാ...
ഞാനോ... നീ...
നീയോ.. ഞാൻ...
തോരാതേ... ചേരും ഇതാ....
ഉടലോട് ഉയിരുപോൽ...
മൊഴിയോട് പൊരുളുപോൽ...
പകലോട് വെയിലുപോൽ...
ഒന്നായി മാറി നാം...
ചിറകു നീ... വെൺപറവ ഞാൻ...
ഈ ചെമ്മാനമഴികളിൽ ഉയരുകയായ്...
മെഴുകുപോൽ... ഉള്ളുരയവേ...
എൻ പൊൻ നാളമായെന്നും നീയേ...
അടരുവതിനായിടുമോ...
അലിയുമൊരുപോലെയിതാ...
തുടരുമൊരു മാനസമായ്
ജീവയാത്ര നാമിതാ...
ഞാനോ... നീ...
നീയോ.. ഞാൻ...
തോരാതേ... ചേരും ഇതാ....
ഉടലോട് ഉയിരുപോൽ...
മൊഴിയോട് പൊരുളുപോൽ...
പകലോട് വെയിലുപോൽ...
ഒന്നായി മാറി നാം...