ആരോമൽ പൈതലിനായി
ആരോമല്‍ പൈതലിനായി
ആയിരം പൂക്കള്‍ വിരിഞ്ഞു
ഓരോ മലരിലും ഓരോ തളിരിലും
ഓമനച്ചിരി നിന്നു തുടിച്ചു
(ആരോമല്‍ ....)
കാറ്റിലിളകും പൂക്കളെ നോക്കി
കണ്മണി കുഞ്ഞു മൊഴിഞ്ഞു
നിറവും മണവും എനിക്കും വേണം
നിങ്ങളിലൊന്നായി വിരിയേണം
(ആരോമൽ....)
വസന്തമെന്നും വിടര്‍ന്നു നില്‍ക്കും
സുഗന്ധ ശൈശവ മലരല്ലേ
നിന്നമ്മ നല്‍കും പഞ്ചാരായുമ്മയില്‍
പുന്നാരമോന്‍ നീ വളരേണം
(ആരോമൽ......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aromal paithalinaayi
Additional Info
ഗാനശാഖ: