കവിളിണയില്‍ മാതളപ്പൂക്കള്‍

കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ
കരളില്‍ ഇടിമിന്നലുകള്‍ തുടികൊട്ടിയുറഞ്ഞു
കരിമിഴികളില്‍ ചെന്തീക്കനലുകകൾ കത്തിയെരിഞ്ഞു
അരുതരുതേ സാഹസമരുതേ
അരുതരുതേ മഹിഷാസുരമര്‍ദ്ദിനി
സാഹസമരുതേ
കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ
കരളില്‍ ഇടിമിന്നലുകള്‍ തുടികൊട്ടിയുറഞ്ഞു

പണ്ടു പരമേശന്‍ തിരുമുടിക്കെട്ടില്‍
രണ്ടാം വേളിയെ ഒളിച്ചു വെച്ചു
പാര്‍വ്വതി കണ്ടു വെളിച്ചത്തായി
പാവമീശന്‍ വെള്ളത്തിലായി
പെണ്ണു രണ്ടില്ല എനിയ്ക്കു പ്രേമം വേറില്ല
പെണ്ണു രണ്ടില്ല എനിയ്ക്കു പ്രേമം വേറില്ല
കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ
കരളില്‍ ഇടിമിന്നലുകള്‍ തുടികൊട്ടിയുറഞ്ഞു

സൂര്യനും ചന്ദ്രനും കീഴ്മേല്‍ മറിഞ്ഞാലും
എന്‍ മനസ്സിലെന്നും നീ മാത്രം
കല്ല്യാണനാളു കുറിക്കാറായി
നീ എന്റേതാകാറായി
ചിന്ത മറ്റില്ല എനിയ്ക്കിനി സ്വപ്നം വേറില്ല
ചിന്ത മറ്റില്ല എനിയ്ക്കിനി സ്വപ്നം വേറില്ല

കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ
കരളില്‍ ഇടിമിന്നലുകള്‍ തുടികൊട്ടിയുറഞ്ഞു
കരിമിഴികളില്‍ ചെന്തീക്കനലുകകൾ കത്തിയെരിഞ്ഞു
അരുതരുതേ സാഹസമരുതേ
അരുതരുതേ മഹിഷാസുരമര്‍ദ്ദിനി
സാഹസമരുതേ
കവിളിണയില്‍ മാതളപ്പൂക്കള്‍ വിടര്‍ന്നൂ
കരളില്‍ ഇടിമിന്നലുകള്‍ തുടികൊട്ടിയുറഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavilinayil maathalappookkal