ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്
ചന്ദനച്ചാറൊഴുക്കുന്നു
ഇന്ദുമുഖീ നിന്‍ ചഞ്ചലമിഴികളില്‍
ഇന്ദ്രനീലങ്ങള്‍ ഞാന്‍ കണ്ടൂ
ഇന്നനുരാഗദീപ്‌തികള്‍ കണ്ടൂ
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്
ചന്ദനച്ചാറൊഴുക്കുന്നു
പൂപോലെ മൃദുലമാം വിരലുകളെന്നിലെ
മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോൾ
പ്രേമത്തിന്‍ പൈങ്കിളി പാടാന്‍ വിതുമ്പുന്നു
അനുരാഗസുരഭില ഗാനം - എന്റെ
അനുരാഗസുരഭില ഗാനം
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്
ചന്ദനച്ചാറൊഴുക്കുന്നു
പുരികക്കൊടിയുടെ നീലക്കരിമ്പില്‍ നീ
പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍
മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്‍
മന്മഥനൈവേദ്യമായി - തേനൂറും
മന്മഥനൈവേദ്യമായി
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്
ചന്ദനച്ചാറൊഴുക്കുന്നു