കൊത്തിക്കൊത്തി മൊറത്തിൽ

 

കൊത്തിക്കൊത്തി മൊറത്തിൽ കേറി കൊത്തരുതേ
ചുമ്മാ കൊത്തരുതേ
കൊഴുപ്പു കൂടിയാൽ കുഴപ്പമാണെടീ (2)
പോ ദൂരെ മാറിപ്പോ ദൂരേ
ഓ..പിന്നെ...

വിളച്ചിൽ കാട്ടി   വീമ്പിളക്കും
വിലാസിനിപ്പെണ്ണേ എടീ വിലാസിനിപ്പെണ്ണെ
വക്കാണത്തിനു വന്നാലൂക്കൻ വീക്കു മേടിക്കും
മൂക്കിനു വീക്ക് മേടിക്കും
എന്നാ നിന്റെ നാക്ക് ഞാനറുത്തെടുക്കും


കൊതുമ്പുമേനിയിൽ കോലം കെട്ടിയ കുഞ്ഞമ്മേ
തണ്ടിക്കുഞ്ഞമ്മേ
കുന്തിക്കുന്തി കുലുങ്ങിവന്നാൽ
പല്ലു പോകും പുഴുപ്പല്ലു പോകും

പല്ലു പോകും മുൻപേ നിന്റെ എല്ലുകളൂരും
വാരിയെല്ലുകളൂരും
തല്ലിപ്പോകും ആരും തല്ലിപ്പോകും
തല്ലിപ്പോയാൽ നിങ്ങടെ ഫേസിന്റെ ഷേപ്പ് പോകും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kothikothi Morathil

Additional Info

അനുബന്ധവർത്തമാനം