എങ്ങു പോയ് എങ്ങു പോയ്
എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ
ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു
നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ (2)
പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍
(എങ്ങുപോയ് ...)
ആ...ആ..ആ...
പുലരിയില്‍ നിന്‍ ചിരി പനിനീര്‍ക്കണങ്ങളാം
ദലമര്‍മ്മരം കേട്ടു ഞാനുണര്‍ന്നു
ഉഴറും മനസ്സുമായ് ഞാനോടിവന്നപ്പോള്‍
ഉഴറും മനസ്സുമായ് ഞാനോടിവന്നപ്പോള്‍
അഴകേ മറഞ്ഞു നീ ആദിത്യരശ്മിയില്‍
(എങ്ങുപോയ് ...)
ആ..ആ..ആ.....
അന്തിമേഘങ്ങള്‍തന്‍ വര്‍ണ്ണജാലം
ആതിരരാത്രിതന്‍ ചന്ദ്രികച്ചാര്‍ത്തിലും
നീ വന്നു മിന്നിപ്പൊലിഞ്ഞു പോയെന്നാലും
നീ വന്നു മിന്നിപ്പൊലിഞ്ഞു പോയെന്നാലും
നിന്‍ സ്നേഹപാശത്താല്‍ ബന്ധിതന്‍ ഞങ്ങള്‍
(എങ്ങുപോയ് ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Engu poy