അരവിന്ദനയനാ നിന്‍
Music:
Lyricist:
Singer:
Raaga:
Film/album:
അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍..
അലയുന്ന വഴികള്‍ നീ... അറിയുന്നില്ലേ...
നിനക്കായ് ഞാന്‍ കൊളുത്തുമെന്‍
അനുരാഗ മണിദീപം..
കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ...
അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ...
കുതിരുമെന്‍ നെടുവീര്‍പ്പിന്‍.. ചുമടുമായ് ഇളംതെന്നല്‍
ഉടയോനെ തിരഞ്ഞും... കൊണ്ടലയുന്നില്ലേ...
എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതു കേള്‍ക്കെ
വിരഹമാം അലകടല്‍ ഇളകുന്നില്ലേ...
അരവിന്ദനയനാ നിന്‍.. അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍.. നീ അറിയുന്നില്ലേ....
നിനക്കായ് ഞാന്‍.. കൊളുത്തുമെന്‍ അനുരാഗ മണിദീപം
കിഴക്കു പൊന്നുഷസ്സായ് വന്നുദിക്കുന്നില്ലേ...
അരവിന്ദനയനാ നിന്‍.. അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aravinda nayana
Additional Info
Year:
2002
ഗാനശാഖ: