ഗോകുലത്തിൽ താമസിക്കും
ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
നാഥൻ എന്റെ കണ്ണുനീരു തോരുന്നതിനായി
സ്നേഹമോടെ തൂവൽ കയ്യാൽ താലോലിപ്പൂ തോഴി…
ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
യമുനാതീരത്തീ മധുമാസരാവിൽ
പ്രണയം നേദിക്കാൻ വരുമോ നീ രാധേ
അഴകേ മാറിൽ ഞാൻ വനമാലയാക്കും
മുരളികയറിയാതെൻ ചുണ്ടോട് ചേർക്കും
തഴുകും ഞാൻ നിന്നെ ചേർന്നലിയും നീ പിന്നെ
നിറകൂന്തൽ കാണുമ്പോൾ ആ മഴമേഘം മായുന്നു
നിൻ മുടിയിൽ തിരുകും മലരെന്നുടെ ഹൃദയമിതറിയൂ
ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
മിഴിയും മുകിലും കൊണ്ടൊരുവീടു മേയാം
മഴയും വെയിലും കൊണ്ടമ്പാടി തീർക്കാം
യദുകുലമൊരു വൃന്ദാവനമാക്കി മാറ്റാം
ഇരു ചെവിയറിയാതെ ഇനിയെന്തു ചെയ്യാം
മിഴിയല്ലോ മിഴി നിൻ മൊഴിയല്ലോ മൊഴി
മുഴുതിങ്കൾ വന്നാലും നിൻ മുഖമല്ലോ കണ്ണാടി
നിൻ കവിളിൽ തഴുകും മഴവില്ലിനു നിറമിതു മതിയോ
ആലിലയിൽ പള്ളികൊള്ളും നീലബാലകനെ
നീലബാലകനെ പശുലോകബാലകനെ
വേദമെല്ലാം വീണ്ടെടുക്കാൻ മീനായി ത്തീർന്നവനെ
വെണ്ണകട്ടും മണ്ണു തിന്നും മായങ്ങൾ ചെയ്തവനെ
ഗോപികൾ തന്നാട കട്ടു മാൽ അണച്ചു നിന്നവനെ
ആലിലയിൽ പള്ളികൊള്ളും നീലബാലകനെ
ഗോകുലത്തിൽ താമസിക്കും ഗോപ ബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
നാഥൻ എന്റെ കണ്ണുനീരു തോരുന്നതിനായി
സ്നേഹമോടെ തൂവൽ കയ്യാൽ താലോലിപ്പൂ തോഴി…