അമ്മേ ഭഗവതീ

അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ
കരുണതന്‍ കടലല്ലയോ നീയീ
കണ്ണീരു തുടയ്ക്കില്ലയോ
അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ
അന്നപൂര്‍ണേശ്വരീ...

നിന്‍ തിരുവടികളില്‍ അടിമ കിടന്നവള്‍
നിന്‍ മണിമുറ്റത്തു പിച്ചനടന്നവള്‍
വിഗ്രഹമില്ലാത്ത കോവിലായ് കേഴുന്നു
വിളി കേട്ടുണര്‍ന്നാലും വേദാന്ത നായികേ
അമ്മേ അഭയാംബികേ
ചോറ്റാനിക്കരയിലെ വരദാംബികേ
അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ

വില്ല്വമംഗലത്തിനു ദര്‍ശനം നല്‍കിയ
വിശ്വമാനോഹരി ജ്യോതിസ്വരൂപിണീ
കലിയുഗ തിമിരത്തില്‍ കണിയായ ശോഭ നീ
ജ്വലിക്കുക മേല്‍ക്കുമേല്‍ സത്യമായ് ശക്തിയായ്
അമ്മേ അഭയാംബികേ
ചോറ്റാനിക്കരയിലെ വരദാംബികേ
അമ്മേ ഭഗവതീ അന്നപൂര്‍ണേശ്വരീ
കരുണതന്‍ കടലല്ലയോ നീയീ
കണ്ണീരു തുടയ്ക്കില്ലയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amme bhagavathee

Additional Info

Year: 
1986

അനുബന്ധവർത്തമാനം