ആയിരമിതളുള്ള താമരപ്പൂവില്‍

 

ആയിരമിതളുള്ള താമരപ്പൂവില്‍ 
അമരുമെന്നമ്മയെ കൈതൊഴുന്നേന്‍ (2)
അഭയം തരും ലളിതാംബികയെ
ആദിപ്രകൃതിയെ കൈതൊഴുന്നേന്‍
ആ മൂലപ്രകൃതിയെ കൈതൊഴുന്നേന്‍
മൂലപ്രകൃതിയെ കൈതൊഴുന്നേന്‍

അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ (2)

സത്യമായ് വന്നെന്നെ പുല്‍കിയതും
അസത്യമായ് വന്നെന്നെ തള്ളിയതും (2)
സ്വപ്നങ്ങള്‍തന്‍ വാനം കാണിച്ചതും
ദുഃഖത്തിന്‍ കടലില്‍ നീന്തിച്ചതും
നീ തന്നെയല്ലേയെന്നംബികേ
നീ തന്നെയല്ലേ മൂകാംബികേ (2)

അമ്മേ നാരായണാ ദേവീ നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ (2)

ദാരിദ്ര്യദുഃഖമകറ്റിടേണം
നിരാമയീ നീയെന്നെ കാത്തിടേണം (2)
എന്റെ നിശ്വാസമേ നിന്റെ ഗാനം
എന്റെ വിശ്വാസമേ നിന്റെ നാമം
കൊല്ലൂരില്‍ വാഴുന്ന വരദായിനീ
ചോറ്റാനിക്കര മേവും നാരായണീ (2)

ആയിരമിതളുള്ള താമരപ്പൂവില്‍ 
അമരുമെന്നമ്മയെ കൈതൊഴുന്നേന്‍ 
അഭയം തരും ലളിതാംബികയെ
ആദിപ്രകൃതിയെ കൈതൊഴുന്നേന്‍
ആ മൂലപ്രകൃതിയെ കൈതൊഴുന്നേന്‍
മൂലപ്രകൃതിയെ കൈതൊഴുന്നേന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiramithalulla thaamara

Additional Info

Year: 
1986

അനുബന്ധവർത്തമാനം