അമ്മ മഴക്കാറിനു കൺ നിറഞ്ഞു (F)

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു...
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു...
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ...

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

പാർവണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ...
രാത്രി നേരമൊരു യാത്ര പോയ
നിഴലെവിടേ വിളി കേൾക്കാൻ...
അമ്മേ സ്വയമെരിയാനൊരു
മന്ത്രദീക്ഷ തരുമോ...

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

നീ പകർന്ന നറുപാൽ തുളുമ്പുമൊരു
മൊഴിതൻ ചെറു ചിമിഴിൽ...
പാതി പാടുമൊരു പാട്ടു പോലെ
അതിലലിയാൻ കൊതിയല്ലേ...
അമ്മേ ഇനിയുണരാനൊരു
സ്നേഹഗാഥ തരുമോ...

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു...
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺകൂടിൽ ഞാൻ പിടഞ്ഞു...
മണൽ മായ്ക്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ...

അമ്മ മഴക്കാറിനു  കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു...
ആ കണ്ണീരിൽ ഞാൻ നനഞ്ഞു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amma Mazhakarinu

Additional Info

Year: 
2008

അനുബന്ധവർത്തമാനം