എന്റെ ശാരികേ (M)

എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ട് ഞാൻ...
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ...
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
എന്റെ ശാരികേ...

എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞാലിൽ
നീ മിന്നാരമാടുന്നതോർമ്മ വരും...
പിന്നെയുമെൻ പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോർമ്മ വരും...
അകലെ നില്പൂ... അകലെ നില്പൂ ഞാൻ തനിയെ നില്പൂ...
പേരറിയാത്തൊരു രാക്കിളിയായ്... രാക്കിളിയായ്...

എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ട് ഞാൻ...

കൺപീലിയിൽ കണ്ട വെൺ സൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ്മവരും...
സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ്മ വരും...
അരികെ നില്പൂ... അരികെ നില്പൂ ഞാനലിഞ്ഞു നില്പൂ...
ആവണിക്കാവിലെ പൗർണ്ണമിയായ്... 

പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ...
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ...
എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ട് ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente Sharike

Additional Info

Year: 
2008

അനുബന്ധവർത്തമാനം