ആരും പാടാത്ത രാഗം
ലാലാ...
ആരും പാടാത്ത രാഗം
അവന്‍ പാടീ ഞാനാടീ
പാദം മുതല്‍ ശിരസ്സുവരെ
പരിരംഭണത്തിന്‍ ലഹരിയുലഞ്ഞൂ
ലഹരിയുലഞ്ഞൂ..
(ആരും...)
ആലിംഗനം ചെയ്തനേരം
ആനന്ദമോ ആദേഹമോ
കാമന്റെ സമ്മാനമായ്
വര്‍ണ്ണിക്കുവാന്‍ പദമില്ലാ
ആലാപനത്തിന്‍ സുഖം
ആരോഹണത്തിന്‍ ലയം
(ആരും...)
കാലം കടന്നെങ്കിലെന്തേ
ആ രാത്രിയും ആ നേത്രവും
ഇന്നും ഞാനോര്‍മ്മിക്കുന്നൂ
അറിയുന്നു ഞാനാ രാവും
സംഗീതപാഠങ്ങളും
എന്‍ കണ്ണന്റെ ഗാനം സഖീ
(ആരും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aarum padatha ragam
Additional Info
Year:
1989
ഗാനശാഖ: