ചന്നം പിന്നം മഞ്ഞു പൊഴിഞ്ഞു
Music:
Lyricist:
Singer:
Film/album:
ചന്നം പിന്നം മഞ്ഞുപൊഴിഞ്ഞു തെന്മലയിൽ
പൂവും പൂവും മുട്ടിയുരുമ്മും പൊൻ മലയിൽ
പൂമലയിൽ
തൈ പിറന്നല്ലോ പുതുവഴി പിറന്നല്ലോ
താഴ്വരയിൽ തമ്പുരാന്റെ നട തുറന്നല്ലോ
തന്തന തനാനാ
തന്തന തന്തന (ചന്നം പിന്നം..)
കാവടിച്ചിന്തും പാടി പൂയം പുലർന്നിടുമ്പോൾ
കാട്ടിലെ പൂവാടികൾ തേൻ കുടം നേദിക്കുമ്പോൾ
ഉള്ളിലെ പൂരക്കാവിൽ തുള്ളുന്നു കാവടികൾ
നേർമ്മ തൻ പാൽക്കാവടി
ഓർമ്മ തൻ പൂക്കാവടി
തന്തന തനാനാ
തന്തന തന്തന (ചന്നം പിന്നം..)
കാണാത്ത മൺ വീണകൾ
വായിക്കും തെന്നൽ കയ്യിൽ
കാൽത്തളനാദം തൂവി
പാലാറു പായുന്നല്ലോ
മേലാകെ കുളിരു പാകും
തൈമാസപ്പൂങ്കിനാവിൽ
ചൂടിന്റെ തിര പകരാൻ
നീ തരൂ ചേലാഞ്ചലം (ചന്നം പിന്നം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Channam Pinnam Manju Pozhinju
Additional Info
ഗാനശാഖ: