സാവരിയ
സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
സാവരിയാ നിൻ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നിറനിലാവെഴുതുമീ നിറമെഴും കവിതയായ്
മഴ മുകിൽ മഷി തൊടും മിഴിയിൽ
മനസ്സിലെ തളിരിലും തെളിയുമീ പ്രിയ മുഖം
കുളിരിടും പ്രണയമായ് എന്നിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
കാത്തു കാത്തു കാത്തു നിന്നെ
രാക്കിനാവിൻ കൂട്ടിനുള്ളിൽ
നീലമേഘ തൂവലായി ഞാനും
നോവുമേഴുജന്മമായലഞ്ഞ
മൗനരാഗമെന്റെ
നെഞ്ചിലൂർന്ന സ്വപ്നമായി നീയും
മിഴിയിൽ മൊഴിയിൽ
പൊഴിയും മധുകണം
മലരിൽ മധുരം തിരയുകയായ്
വിലോലമായ് തേടുന്നിതാ
നിശീഥിനീ യാമങ്ങളിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
സാവരിയാ ഹോ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നോക്കി നോക്കി
നോക്കി നിന്നു
നീ മറന്ന നാളിലന്നു
നീറണിഞ്ഞ പൊൻ കിനാവുമായി
മേഘദൂതുമായി നിന്റെ
കാതിൽ മൂളും പാട്ടിലേതു
കാറ്റു വന്നു തേൻ
ചൊരിഞ്ഞു നിന്നു..
ഉയിരിൻ ചിറകിൽ
അലയും ശിശിരമായ്
ഇനിയീ നിമിഷം അലിയുകയായ്
ഹിന്ദോളമായ് പാടാമിനീ
ഈ യാമിനീ തീരങ്ങളിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
ഉം ഉം ഉം ഉം..
സാവരിയാ എൻ സാവരിയാ
ഗസലായ് നീയിന്നെൻ കനവുകളിൽ
നിറനിലാവെഴുതുമീ നിറമെഴും കവിതയായ്
മഴ മുകിൽ മഷി തൊടും മിഴിയിൽ
മനസ്സിലെ തളിരിലും തെളിയുമീ പ്രിയ മുഖം
കുളിരിടും പ്രണയമായ് എന്നിൽ
ഗസലായ് നീയിന്നെൻ കനവുകളിൽ
ഉം... ഉം... ഉം...
ഉം...ഉം...ഉം...
ഈ ഗാനസാഹിത്യം/ലിറിക്ക് ലഭ്യമാക്കി ഈ വിവരത്തെ പൂർണ്ണമാക്കിയ ഇതിന്റെ സൃഷ്ടാക്കളായ പ്രദീപ് ടോം/ ധന്യ പ്രദീപ് ടോം എന്നിവർക്ക് കടപ്പാടും നന്ദിയും.
Additional Info
വീണ | |
വയലിൻ |