വെൺമതിയെ

നീഹാരം പെയ്തൊരീ നീലാമ്പൽ പൂക്കളോ
മാലേയം ചൂടുമീ പൂമൂടും സന്ധ്യയിൽ
വെണ്മതിയേ മുകിലഴകേ അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽച്ചിറകായ് നാം അതിലോലം കാറ്റിലാടീ

നിഴൽ വീണ പാതയിൽ കൊഴിയുന്നൂ പൂവുകൾ
തിര മായ്ക്കും നോവിൻ നഖരേഖകൾ
വിരിയുന്ന പൂവനം ചിരി തൂകി നിൽക്കവേ 
കൈക്കുരുന്നായ് നിന്നെ ഇളവേറ്റിടാം
ഇതൾനീർത്തും പുതിയ പുലർ വേളയിൽ
ഇനി നമ്മൾ ശലഭങ്ങളായ്

വെണ്മതിയേ മുകിലഴകേ അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽച്ചിറകായ് നാം അതിലോലം കാറ്റിലാടീ

ഉയിരിന്റെ കൂട്ടിലെ നനവാർന്ന തന്ത്രിയിൽ 
മധുരാഗം നീ തൊട്ടുണർത്തിയോ
വെയിലേറ്റു വാടുമെൻ കനവിന്റെ പീലികൾ 
കതിരാടീ നീ വന്ന മാത്രയിൽ
പ്രണയാർദ്രം ഈ സാന്ദ്രതീരം 
ഇനി നമ്മൾ നിറസന്ധ്യയായ്

വെണ്മതിയേ മുകിലഴകേ അരികിൽ ഞാൻ ഈണമാകാം
ഒരു തൂവൽച്ചിറകായ് നാം അതിലോലം കാറ്റിലാടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venmathiye