ഒരുമിക്കാം നേടാം
വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ്
ഒരുമിക്കാം നേടാം ജീവിതം
റ്റീനേജ് മേളം
തളിരാര്‍ന്നു പൂക്കും യൗവനം
സ്വപ്നങ്ങള്‍ സൗജന്യമല്ലയോ
ഇതു സ്വര്‍ഗ്ഗീയ സാമ്രാജ്യം
(വണ്‍ റ്റു..)
വി ആർ റോയൽ ഫൈവ്
വി ആർ റോയൽ ഫൈവ്
കാലം ഇന്ദ്രജാലം അതു
കാമന്റെ താംബൂലത്താലം
താരുണ്യത്താഴ്വാരത്തില്‍ ഉന്മാദ-
സംഗീതത്തേരോട്ടം
താന്തോന്നിക്കൂടാരത്തില്‍
സല്ലാപം താരമ്പച്ചൂതാട്ടം
ഓ നമ്മെപ്പോലാര്‍ദ്രങ്ങള്‍ ഈ രാവുകള്‍
പൊന്നിന്മേല്‍ പൂപോലെ ഈ ഓര്‍മ്മകള്‍
ദാവണികള്‍ സൗജന്യമല്ലയോ
ഇത് പ്രേമത്തിൻ പൂന്തോട്ടം
(വണ്‍ റ്റു...)
പ്രായം ഓരോ മായം
പകല്‍ പ്രാവിപ്പോള്‍ ചേക്കേറാന്‍ പോകും
പൂവെല്ലാം വാടും മുന്‍പേ
ചെന്താമരത്തേന്‍ കിണ്ണം നേദിച്ചിടാം
കൈവെള്ളം ചോരും മുന്‍പേ
പൊൻമേനി കൈപുല്‍കി ലാളിച്ചിടാം പ്രേമത്തിന്‍ പൂമെത്ത നിങ്ങള്‍ക്കല്ലേ
സ്നേഹിക്കും തത്തമ്മ നിങ്ങള്‍ക്കില്ലേ
മോതിരങ്ങള്‍ സൗജന്യമല്ലയോ
ഇതു മോഹത്തിന്‍ സങ്കേതം
(വൺ റ്റു...)
വി ആർ റോയൽ ഫൈവ്
വി ആർ റോയൽ ഫൈവ്